ലീപ് റെസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു

എസ്.കെ.എസ്.എസ്.എഫ് ലീപ് ക്യാമ്പില്‍ സംസ്ഥാന ട്രഷറര്‍ സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി സംസാരിക്കുന്നു

അത്തിപ്പറ്റ: എസ്.കെ.എസ്.എസ്.എഫ് കമ്പളക്കാട് മേഖലയുടെ നേതൃത്വത്തില്‍ പതിനാല് ശാഖ പ്രതിനിധികളെ പങ്കെടുപ്പിച്ചു അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടന്ന റെസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു. അത്തിപ്പറ്റ ഉസ്താദിന്റെ ഖബര്‍ സിയാറത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ആസിഫ് ദാരിമി പുളിക്കല്‍ (ഹുബ്ബ് ഹബീബിനോട്), സത്താര്‍ പന്തല്ലൂര്‍ (സംഘടന,സംഘാടനം), സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി (ദഅവത്; പുതിയ രീതികള്‍), അബ്ദുല്‍ ഹക്കീം വാഫി വള്ളിക്കാപ്പറ്റ (നേതൃത്വം; അറിഞ്ഞതും അറിയേണ്ടതും) എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ അവതരിപ്പിച്ചു. അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍ അത്തിപ്പറ്റ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ആറ് മാസക്കാലയളവിലെ മികവുള്ള പ്രവര്‍ത്തനത്തിനുള്ള ഉപഹാരം അമ്പലച്ചാല്‍ ,പഴക്കം വയല്‍ ശാഖകള്‍ ഏറ്റുവാങ്ങി. ജില്ലാ പ്രവര്‍ത്തന ഫണ്ട് കളക്ഷന്‍ ,സഹചാരി ഫണ്ട് എന്നിവയില്‍ ഒന്നാമതെത്തിയ പള്ളിമുക്ക് ശാഖക്കുള്ള ഉപഹാരവും നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles