മത്സ്യോത്സവം: പ്രദര്‍ശനം ശ്രദ്ധേയമായി

മത്സ്യോത്സവനഗരിയിലെ സ്റ്റാളുകള്‍ ടി.സിദ്ദീഖ് എംഎല്‍എ സന്ദര്‍ശിക്കുന്നു.

കല്‍പറ്റ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ എന്‍എംഡിസി ഹാളില്‍ സംഘടിപ്പിച്ച ദ്വിദിന മത്സ്യോത്സവത്തിന്റെ ഭാഗമായ പ്രദര്‍ശനം ശ്രദ്ധേയമായി. വളര്‍ത്തുമത്സ്യങ്ങളുടെയും മത്സ്യകൃഷിരീതികളുടെയും മത്സ്യ വിഭവങ്ങളുടെയും പ്രദര്‍ശനമാണ് നടക്കുന്നത്. തീരമൈത്രി ഒരുക്കിയ
ഫുഡ് കോര്‍ട്ടില്‍ നിരവധിയിനം മത്സ്യവിഭവങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പനയ്ക്കും വെച്ചിട്ടുണ്ട്. ഫിഷ് കട്‌ലറ്റ്, ഫിഷ് ബോണ്ട, ചെമ്മീന്‍, കൂന്തള്‍, ഫിഷ് ബിരിയാണി, മീന്‍കറി… ഇങ്ങനെ നീളുന്നതാണ് വിഭവങ്ങളുടെ നിര. തദ്ദേശീയ മത്സ്യ ഇനങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളും നഗരിയിലുണ്ട്. കാരി, കട്‌ല, വരാല്‍, നാടന്‍ മുഷി, ചെമ്മീന്‍, റോഹു, വനാമി, ചെമ്മീന്‍ തുടങ്ങിയ മത്സ്യങ്ങളെയാണ് പരിചയപെടുത്തുന്നത്. അലങ്കാര മത്സ്യങ്ങളുടെ പ്രദര്‍ശനം മറ്റൊരാകര്‍ഷണമാണ്. പച്ചിലവെട്ടി, പാല്‍ കടന്ന, മഹസീര്‍, കൈകോര, കോയി കാര്‍പ്പ്, ഹൈബ്രിഡ് ഗപ്പി, സൈപ്രിനസ് തുടങ്ങിയ ഇനം മത്സ്യങ്ങളെ പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles