ഡി.വൈ.എഫ്.ഐ ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിച്ചു

കല്‍പറ്റയില്‍ നടന്ന ഡി.വൈ.എഫ്.ഐ ഫ്രീഡം സ്ട്രീറ്റ് എ.എന്‍ ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിച്ചു. പ്രകടനവും പൊതുസമ്മേളനവും നടന്നു. കനറാ ബാങ്ക് പരസരത്ത് ്ആരംഭിച്ച പ്രകടനത്തില്‍ നിരവധിപേര്‍ അണിനിരന്നു. എ.എന്‍ ഷംസീര്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് കെ.എം ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു പ്രതിജ്ഞ ചൊല്ലി. ജില്ലാ സെക്രട്ടറി കെ. റഫീഖ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് സി. ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു. പി. ഗഗാറിന്‍, സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു എം.എല്‍.എ, കെ.ആര്‍ ജിതിന്‍, കെ. മുഹമ്മദലി, എം. രമേഷ്, അര്‍ജ്ജുന്‍ ഗോപാല്‍, പി. ജംഷീദ്, ജോബിസണ്‍ ജെയിംസ്, വി. ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles