കേരവൃക്ഷ പ്രൊഡ്യൂസര്‍ കമ്പനി വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കേരവൃക്ഷ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ആദ്യ വിപണന കേന്ദ്രം കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. രനീഷ് ഉദ്ഘാടനം ചെയ്യുന്നു.

പള്ളിക്കുന്ന്: സ്വയം ശിക്ഷണ്‍ പ്രയോഗിന്റെ നേതൃത്വത്തിലുള്ള സഖി ഗ്രൂപ്പ് അംഗങ്ങളുടെ കൂട്ടായ്മയായ കേരവൃക്ഷ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ആദ്യ വിപണന കേന്ദ്രം കേരവൃക്ഷ കമ്പനി ഡയറക്ടര്‍മാരുടേയും, പ്രമോട്ടര്‍മാരുടേയും, സഖി ഗ്രൂപ്പ് അംഗങ്ങളുടെയും സാന്നിധ്യത്തില്‍ കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. രനീഷ് ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റ്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനിറ്റ ഫെലിക്‌സ് ആദ്യ വില്‍പ്പന നടത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തംഗം ജെസ്സി ലെസ്‌ലി ഔഷധ സസ്യ തൈകളുടെ വില്‍പ്പന നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അനിത ചന്ദ്രന്‍, കേരവൃക്ഷ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മോളി ടോമിച്ചന്‍, സെലിന്‍ ജോഷി, പ്രീന, സരിത എന്നിവര്‍ സംസാരിച്ചു. കേരവൃക്ഷ അംഗങ്ങളുടെ 125 -ലധികം ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും,വില്‍പ്പനയും നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles