ജൈവ പച്ചക്കറി വിപണനമേള നടത്തി

ജൈവ പച്ചക്കറി വിപണനമേളയുടെ ഉദ്ഘാടനം ബിജെപി കല്‍പറ്റ മണ്ഡലം പ്രസിഡണ്ട് ടി.എം സുഭീഷ് നിര്‍വഹിക്കുന്നു.

കല്‍പറ്റ: മലയാള വര്‍ഷാരംഭമായ ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കര്‍ഷക മോര്‍ച്ച കല്‍പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി വിപണനമേള നടത്തി. വിഷരഹിതമായ പച്ചക്കറി ജനങ്ങളിലേക്ക് എന്ന ഉദ്ദേശത്തോടുകൂടി കഴിഞ്ഞ വര്‍ഷം തുടങ്ങിവച്ച സംരംഭത്തിന്റെ വിളെടുപ്പിനെ തുടര്‍ന്നാണ് വിപണനമേള സംഘടിപ്പിച്ചത്. ജൈവകൃഷി വലിയ രീതിയില്‍ പ്രചരിപ്പിക്കാന്‍ കര്‍ഷകമോര്‍ച്ച മുന്‍കൈയെടുക്കുമെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി കല്‍പറ്റ മണ്ഡലം പ്രസിഡണ്ട് ടി.എം സുഭീഷ് അറിയിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം അരിമുണ്ട സുരേഷ്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രവീന്ദ്രന്‍ പാലാട്ട്, ജയരാജന്‍ കുപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles