അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്നു എന്‍.ജി.ഒ അസോസിയേഷന്‍

കല്‍പറ്റ: രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ നടന്ന അറസ്റ്റ് ആസൂത്രിതവും രാഷ്ട്രീയപ്രേരിതവുമാണെന്നു എന്‍.ജി.ഒ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. വസ്തുതകളില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള ഗൂഢതന്ത്രമായേ ഇതിനെ കാണാനാകൂ. സത്യസന്ധവും ആധികാരികവുമായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റക്കാരെ കണ്ടെത്തണമെന്നു യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മോബിഷ് പി.തോമസ് അധ്യക്ഷത വഹിച്ചു. കെ.ടി.ഷാജി, എന്‍.ജെ.ഷിബു, സജി ജോണ്‍, വി.ആര്‍.ജയപ്രകാശ്, ഇ.എസ്.ബെന്നി, സി.കെ.ജിതേഷ്, എം.ജി.അനില്‍കുമാര്‍, ഗ്ലോറിന്‍ സെക്വീര, ലൈജു ചാക്കോ, എന്‍.വി.അഗസ്റ്റിന്‍, സി.ആര്‍.അഭിജിത്ത്, എം.എ.ബൈജു, കെ.ഇ.ഷീജമോള്‍, കെ.വി.ബിന്ദുലേഖ, എം.നസീമ, ഇ.വി.ജയന്‍, വി.ജി.ജഗദന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles