ഗാന്ധിചിത്രം തകര്‍ത്തവരെ സംരക്ഷിക്കാന്‍ എം.എല്‍.എമാര്‍ ശ്രമിക്കുന്നു-സി.പി.എം

കല്‍പറ്റ: രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്തവരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരായ ടി.സിദ്ദീഖും ഐ.സി.ബാലകൃഷ്ണനും ശ്രമിക്കുകയാണെന്നു സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി.ഗാഗാറിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ഗാന്ധിചിത്രം തകര്‍ക്കുന്നതിനു ഗൂഢാലോചന നടത്തിയവരുടെ പേരുകള്‍ പുറത്തുവരാതിരിക്കാനാണ് എം.എല്‍.എമാരുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് ഡിവൈ.എസ്.പി ഓഫീസ് വരാന്തയില്‍ സമരം ചെയ്തത്. പ്രതികളെ തള്ളിപ്പറഞ്ഞാല്‍ ആരു പറഞ്ഞിട്ടാണ് അരുതായ്മ കാട്ടിയതെന്നു അവര്‍ വിളിച്ചുപറയും. രാഷ്ട്രപിതാവിന്റെ ചിത്രം തകര്‍ത്തവരെ തള്ളിപ്പറയാനും നടപടിയെടുക്കാനും കോണ്‍ഗ്രസ് നേതൃത്വം തയാറാകണം. രാജ്യത്തെ ഏറ്റവും പ്രമുഖനായ കോണ്‍ഗ്രസ് നേതാവിന്റെ ഓഫീസിലെ ഗാന്ധിചിത്രമാണ് തകര്‍ത്തത്. നാല് പ്രതികളില്‍ രണ്ടുപേര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്നും ഗഗാറിന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles