ജെ.എല്‍.ജി വായ്പാ വിതരണം: ശില്‍പശാല നടത്തി

ജെ.എല്‍.ജി വായ്പാ വിതരണത്തോടനുബന്ധിച്ച് നടന്ന ശില്‍പശാല മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

മുട്ടില്‍: മുട്ടില്‍ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ കമ്മ്യുണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി എന്നിവയുമായി സഹകരിച്ച് വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, ജെ.എല്‍.ജികള്‍ക്ക് വായ്പ നല്‍കും. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് വസ്തു ഈടില്ലാതെ പരസ്പര ജാമ്യത്തില്‍ 7 ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുക. കൃഷിക്കും കൃഷി അനുബന്ധ പ്രൊജക്ടുകള്‍ക്കുമാണ് വായ്പ. ഇതോടാനുബന്ധിച്ചു നടന്ന ശില്‍പശാല ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ബീന മാത്യു, ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി, സെക്രട്ടറി മധു, ബാങ്ക് മാനേജര്‍ എ. നൗഷാദ്, വിദ്യ പ്രകാശ്, കെ. സന്തോഷ്‌കുമാര്‍, എന്‍. നാസര്‍ എന്നിവര്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles