ഖാഇദെ മില്ലത്ത് പുരസ്‌കാരം പി.കെ അബൂബക്കറിന് സമര്‍പ്പിച്ചു

കല്‍പറ്റ: അരനൂറ്റാണ്ട് കാലമായി വയനാട്ടിലെ മുസ്്‌ലിം ലീഗിന്റെ തലയെടുപ്പുള്ള നേതാവും ജില്ലാ വൈസ് പ്രസിഡന്റുമായ പി.കെ അബൂബക്കറിന് ഖാഇദെ മില്ലത്ത് പുരസ്‌കാരം സമര്‍പ്പിച്ചു. കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുരസ്‌കാരം സമര്‍പ്പിച്ചു. പൊതുപ്രവര്‍ത്തനത്തിന് അന്തസ്സുണ്ടാക്കിയ പി.കെ അബൂബക്കര്‍ സാഹിബിന്റെ സ്ഥാനം വയനാടന്‍ ജനതയുടെ ഹൃദയത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു. ചടങ്ങിനോടനുബന്ധിച്ച് പി.കെ അബൂബക്കറിന്റെ ജീവചരിത്ര പുസ്തകം ഹൃദയംകൊണ്ട് സംസാരിച്ച ഒരാള്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എക്ക് നല്‍കി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വ്വഹിച്ചു. കെ.എം. ഷാജി അധ്യക്ഷത വഹിച്ചു.
പി.കെക്ക് അഭിവാദ്യമര്‍പ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍, അഡ്വ, ടി. സിദ്ദീഖ് എം.എല്‍.എ, സി. മമ്മൂട്ടി, വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂര്‍ബിന് റഷീദ്, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി, എം.എ മുഹമ്മദ് ജമാല്‍, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍, അഡ്വ. പി ചാത്തുക്കുട്ടി, ഡോ. പി.പി.വി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഖാഇദെ മില്ലത്ത് ഫൗണ്ടേഷന്‍ കണ്‍വീനര്‍ യഹ്‌യാഖാന്‍ തലക്കല്‍ സ്വാഗതവും കെ.എം ഷബീര്‍ അഹമ്മദ് നന്ദിയും പറഞ്ഞു. പി.കെ അബൂബക്കര്‍ മറുപടി പ്രസംഗം നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles