യു.ഡി.എഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

തൊണ്ടര്‍നാട് പഞ്ചായത്തിലേക്ക് യു.ഡി.എഫ് നടത്തിയ മാര്‍ച്ച് ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജന വിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിക്കുക, കോറോം പാലേരി റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക, ലൈഫ് ഭവന പദ്ധതിയില്‍അര്‍ഹരായ ഗുണഭോക്താക്കളെ ഒഴിവാക്കിയ നടപടി പുന പരിശോധിച്ച് ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കുക, പഞ്ചായത്ത് വികസന പദ്ധതികള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ച നടപടി പുന :പരിശോധിക്കുക തുടങ്ങിയ തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ അസ്മത്ത് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ എസ് എം പ്രമോദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് കണ്‍വീനര്‍ ടി. മൊയ്തു സ്വാഗതവും കേളോത്ത് അബ്ദുള്ള നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles