ഭക്ഷ്യ കമ്മീഷന്‍ കോളനികള്‍ സന്ദര്‍ശിച്ചു

കല്‍പറ്റ: മുട്ടില്‍ പഞ്ചായത്തിലെ ഗോവിന്ദപുരം കാട്ടുനായ്ക്ക, പണിയ കോളനികളില്‍ ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മി സന്ദര്‍ശനം നടത്തി. റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത പരിശോധിച്ച കമ്മീഷന്‍ അംഗം ഓണക്കിറ്റുകള്‍ കൃത്യസമയത്ത് വാങ്ങിക്കണമെന്ന് കോളനിവാസികള്‍ക്ക് നിര്‍ദേശം നല്‍കി. സഞ്ചരിക്കുന്ന റേഷന്‍കട ലഭ്യമാക്കണമെന്ന് കോളനിവാസികള്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ. സജീവ്, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.വി. ബിജു തുടങ്ങിയവര്‍ കമ്മീഷനൊപ്പമുണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles