വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ജീവിതനൈപുണ്യ പരിശീലനം

കല്‍പറ്റ: പ്രൊഫഷണല്‍ വൈദഗ്ദ്യം വളര്‍ത്തുന്നതില്‍ ലോകത്തെ പല രാജ്യങ്ങളേക്കാളും നമ്മുടെ രാജ്യം ഏറെ പിന്നിലായിരിക്കെ യുവാക്കളില്‍ തൊഴില്‍ നൈപുണ്യം രൂപപ്പെടുത്താനുളള അവസരങ്ങള്‍ ഒരുക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് വിസ്ഡം ഇസ്്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതി സംഘടിപ്പിച്ച യുവജന സമ്മേളനം അഭിപ്രായപ്പെട്ടു. ഐ.ടി. എഞ്ചിനിയറിംഗ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം സ്ഥാപനങ്ങളിലും ആവശ്യമായ നൈപുണ്യമുള്ളവരുടെ ദൗര്‍ബല്യം അനുഭവിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് പരിഹരിക്കാന്‍ പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യണം. സാമൂഹിക ഘടനയെ ബാധിക്കുന്ന പരിഷ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്നതിന് മുമ്പ് അവയെ കുറിച്ചുള്ള പഠനങ്ങളെ അവലംബിക്കുകയും സംവാദങ്ങള്‍ക്ക് അവസരമൊരുക്കുകയും വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ഹാരിസ് കായക്കൊടി ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. സി.പി സലീം, ഹാരിസ് ബിന്‍ സലീം, ഹംസ മദീനി, സമീര്‍ മുണ്ടേരി, കെ വി ഇബ്രാഹിം, അബ്ദുല്‍ ഫത്താഹ്, നബീല്‍ സ്വലാഹി സംസാരിച്ചു. ജില്ലാ യൂത്ത് സെക്രട്ടറി സഹീര്‍ ഖാന്‍ സ്വലാഹി സ്വാഗതവും ഷുക്കൂര്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles