പോരൂര്‍ ജി.എല്‍.പി സ്‌കൂള്‍ വളപ്പില്‍ ഔഷധത്തോട്ട നിര്‍മാണം തുടങ്ങി

പോരൂര്‍ ജി.എല്‍.പി സ്‌കൂള്‍ വളപ്പില്‍ ഔഷധത്തോട്ട നിര്‍മാണം തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എത്സി ജോയി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ സഹകരണത്തോടെ പോരൂര്‍ ജി.എല്‍.പി സ്‌കൂള്‍ വളപ്പില്‍
ഔഷധത്തോട്ട നിര്‍മാണം തുടങ്ങി. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എത്സി ജോയി തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം.ഇബാഹിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജി, വാര്‍ഡ് അംഗം കെ.എ.മനോഷ് ലാല്‍,
സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ കെ.എം. സെയ്തലവി, ഹെഡ് മാസ്റ്റര്‍ രമേശന്‍ ഏഴോക്കാരന്‍, ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫീസര്‍ ഡോ.സിജോ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles