പ്ലസ് വണ്‍ പ്രവേശനം: ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ഉറപ്പ് വരുത്തണമെന്ന് ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പറ്റ: പ്ലസ്സ് വണ്‍ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുകയും, നിവേദനം നല്‍കുകയും ചെയ്തു. ജില്ലയില്‍ നിന്നും എസ്.എസ്.എല്‍.സി പാസ്സായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് സീറ്റ് ലഭ്യത ഗവണ്‍മെന്റ് ഉറപ്പു വരുത്തുന്നതോടൊപ്പം ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലുള്ള ജില്ല എന്ന നിലക്ക്, മറ്റ് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളോടൊപ്പം അവര്‍ക്കും ജില്ലയില്‍ തന്നെ പഠിക്കാനുള്ള സീറ്റും, ബാച്ചുകളും ലഭ്യമാക്കണം. തുടര്‍ പഠനത്തിന് ആവശ്യമായ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം അപര്യാപ്തമാണ് ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജില്ലയില്‍ നിന്നും ഈ വര്‍ഷം തുടര്‍പഠനത്തിനായി 11,946 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടിയിട്ടുണ്ട് എന്നാല്‍. പ്ലസ് വണ്‍ സീറ്റുകളുടെ ലഭ്യത വെറും 8679 എണ്ണവും ഇതില്‍ 8629 സിറ്റുകളില്‍ അഡ്മിഷന്‍ ആയിക്കഴിഞ്ഞു. ഇനി ബാക്കിയുള്ളത് 50 സീറ്റുകള്‍ മാത്രമാണുള്ളത്. വിവിധ ക്വാട്ടകളില്‍ ഉള്‍പ്പെടെ മുഴുവന്‍ സീറ്റിലും അഡ്മിഷന്‍ നടത്തിയാലും 3317 വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിന്റെ പടിക്കു പുറത്താവുന്ന സ്ഥിതിവിശേഷമാണ് ജില്ലയിലുള്ളത്. പ്ലസ് ടു പഠനനിലവാരം കൂടുതല്‍ ഉയര്‍ത്തുന്നതിന് വേണ്ടി ഒഴിവുള്ള മുഴുവന്‍ അദ്ധ്യാപക തസ്തികകളിലും നിയമനം നടത്തുക സയന്‍സ്, കമ്പ്യൂട്ടര്‍ ലാബുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഫണ്ട് അനുവദിക്കുകയും ചെയ്യണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് എം.എല്‍.എ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles