‘കുടിയന്‍’ ഷൂട്ടിംഗ് തുടങ്ങി

കല്‍പറ്റ: ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി ‘കുടിയന്‍’ ഷോര്‍ട് ഫിലിം ഷൂട്ടിംഗ് തുടങ്ങി. മില്ല്മുക്ക് സ്വദേശി ശിഹാബ് ഷായാണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. പുളിയാര്‍മല വാടോത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ കഥ ശ്രീജിത്ത് നായരുടേതാണ്. ശ്രീജിത്ത് നായര്‍, സുരേന്ദ്രന്‍ കോട്ടത്തറ, ഷേര്‍ലി ജോസ്, ബാപ്പു മൈലാടി, അലി പരിയാരം, അഞ്ജലി എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്യാമറ കെ.സി. ബാബുവും എഡിറ്റിങ് ബാബു കണിയാമ്പറ്റയുമാണ് നിര്‍വ്വഹിക്കുന്നത്. ഓണത്തോടനുബന്ധിച്ച് യൂടൂബ് വഴി ചിത്രം പ്രേക്ഷകരിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

0Shares

Leave a Reply

Your email address will not be published.

Social profiles