![](https://keralacorrespondent.com/wp-content/uploads/2022/08/dog.jpg)
അജ്ഞാതര്‍ വെട്ടി പരിക്കേല്‍പ്പിച്ച ബാലകൃഷ്ണന്റെ നായ.
തലപ്പുഴ: വളര്‍ത്തു നായയെ അജ്ഞാതര്‍ വെട്ടി പരിക്കേല്‍പ്പിച്ചു. വെണ്മണി ചെന്നിലാര ബാലകൃഷ്ണന്റെ നായയെയാണ് തിങ്കളാഴ്ച രാത്രി അജ്ഞാതര്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. നായയുടെ മുഖത്താണ് വെട്ടേറ്റത്. കണ്ണുകള്‍ക്ക് സാരമായ പരിക്കുണ്ട്. മുഖത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. റോഡില്‍ വച്ചാണ് നായയെ ആക്രമിച്ചത്. രാത്രി അഴിച്ചുവിട്ടതിനെ തുടര്‍ന്ന് റോഡിലേക്ക് പോയപ്പോഴാണ് നായക്കുനേരെ ആക്രമണമുണ്ടായത്. മുമ്പും സമാന രീതീയില്‍ ഇവിടെ നായയെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും ബാലകൃഷ്ണന് പറഞ്ഞു.