ആര്‍ച്ചറി കോച്ച് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരളയും ഫ്യൂച്ചര്‍ ഒളിമ്പ്യന്‍സ് പ്രൊഫഷണല്‍ ട്രെയ്‌നിങ് അക്കാദമിയും സംയുക്തമായി ആരംഭിക്കുന്ന ആര്‍ച്ചറി കോച്ച് പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സ്‌കൂള്‍, കോളേജ് അക്കാദമി എന്നിവിടങ്ങളിലും, ശാരീരിക വൈകല്യമുള്ളവരെയും, സാധാരണ ആളുകളെയും ആര്‍ച്ചറി പഠിപ്പിക്കുന്നതിനും, ആര്‍ച്ചറി സ്‌പോര്‍ട്‌സ് കേരളം മുഴുവന്‍ വ്യാപിപ്പിക്കുന്നതിനുമായി സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പ്രാവീണ്യമുള്ളവരും, അല്ലാത്തവരുമായ 18 മുതല്‍ 40 വയസ്സുവരെ പ്രായമുള്ള വ്യക്തികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. രണ്ടുമാസം ദൈര്‍ഘ്യമുള്ള പരിശീലനം സൗജന്യമായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 15000 മുതല്‍ 25000 രൂപ വരെ ശമ്പളത്തില്‍ ജോലി ലഭിക്കും. അപേക്ഷകള്‍ ആഗസ്റ്റ് 27ന് വൈകിട്ട് 5 മണിക്ക് മുമ്പ് അസോസിയേഷന്റെ ഇ-മെയിലില്‍ ലഭിച്ചിരിക്കണം. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://pcasak.weebly.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

0Shares

Leave a Reply

Your email address will not be published.

Social profiles