നേത്ര പരിശോധന ക്യാമ്പ് നടത്തി

നേത്ര പരിശോധനയും തിമിരനിര്‍ണയ ക്യാമ്പും മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ ഉത്ഘാടനം ചെയ്യുന്നു

മാണ്ടാട്: ഗ്രാമോദയം ക്ലബ്ബ് ആന്റ് ലൈബ്രറി, കാര്യമ്പാടി കണ്ണാശുപത്രി, റോട്ടറി ക്ലബ്ബ് ബത്തേരി എന്നിവയുടെ സംയുക്തഭിമുഖ്യത്തില്‍ നേത്ര പരിശോധനയും തിമിരനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ ഉത്ഘാടനം ചെയ്തു. ഗ്രാമോദയം പ്രസിഡന്റ് കെ എം നജീബ് അധ്യക്ഷത വഹിച്ചു. ഗ്രാമോദയം സെക്രട്ടറി പി.എല്‍ വര്‍ക്കി, താലൂക് ലൈബ്രറി കൗണ്‍സില്‍ അംഗം എ.കെ മത്തായി, ഡോ. ജോയല്‍ കുരുവിള, ഇ.എം നാരായണന്‍, ശശി പന്നിക്കുഴി, നിസാം, പി.എം എല്‍ദോ, മനാഫ്.കെ, എ.വി പൗലോസ് സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles