കടുവയുടെ അക്രമണത്തില്‍ കാട്ടാനക്കുട്ടിക്ക് പരിക്ക്

കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കാട്ടാനക്കുട്ടി.

മാനന്തവാടി: കടുവയുടെ അക്രമണത്തില്‍ കാട്ടാനക്കുട്ടിക്ക് പരിക്കേറ്റു. നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ചിലെ അപ്പപാറയിലാണ് ഒരു വയസ്സ് പ്രായം വരുന്ന കാട്ടാനകുട്ടിയുടെ മുന്‍ കാലുകള്‍ക്ക് പരിക്ക് പറ്റിയ നിലയില്‍ വനപാലകര്‍ കണ്ടെത്തിയാത്. വെറ്ററിനറി ഡോക്ടര്‍ സ്ഥലത്തെത്തി കാട്ടാന കുട്ടിക്ക് ചികിത്സ നല്‍കി ഉള്‍വനത്തിലേക്ക് കയറ്റിവിട്ടു. ആനയെ വനപാലകര്‍ നിരിക്ഷിക്കുന്നുണ്ട്. കടുവയുടെ അക്രമണത്തിലാണ് പരിക്ക് പറ്റിയതെന്ന് ഡോക്ടര്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles