പ്ലസ് വണ്‍ സീറ്റ്: ടി.സിദ്ദീഖ് എം.എല്‍.എ നിവേദനം നല്‍കി

കല്‍പറ്റ: വയനാട്ടില്‍ എസ്.എസ്.എല്‍.സി പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ഉറപ്പുവരുത്തണമെന്നു ആവശ്യപ്പെട്ടു ടി.സിദ്ദീഖ് എം.എല്‍.എ വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കി. ജില്ലയില്‍ ഇക്കഴിഞ്ഞ അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി എഴുതിയതില്‍ 11,946 പേര്‍ തുടര്‍പഠനത്തിനു യോഗ്യത നേടി.
എന്നാല്‍ ജില്ലയില്‍ 8,679 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. ഇതില്‍ 8,629 സിറ്റുകളില്‍ അഡ്മിഷനായി.
3,317 വിദ്യാര്‍ഥികള്‍ക്കു പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത സ്ഥിതിയാണ്. ആദിവാസി വിഭാഗങ്ങളിലേതടക്കം കുട്ടികള്‍ക്കു വിദൂരസ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്നതില്‍ വിമുഖതയാണ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കും താത്പര്യമുള്ള കൊമേഴ്‌സ്, സയന്‍സ് വിഷയങ്ങളില്‍ കൂടുതല്‍ ബാച്ചുകള്‍ ജില്ലയില്‍ അനുവദിക്കണം. നിലവിലെ ബാച്ചുകളില്‍ സീറ്റുകള്‍ പരമാവധി വര്‍ധിപ്പിക്കണം. ഹയര്‍ സെക്കന്‍ഡറി പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനു മുഴുവന്‍ അധ്യാപക തസ്തികകളിലും നിയമനം നടത്തണം. ലാബ് സൗകര്യം മെച്ചപ്പെടുത്തണം-നിവേദനത്തില്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles