ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം:
കോടിയേരി 24നു കല്‍പറ്റയില്‍

ഏപ്രില്‍ 24നു കല്‍പറ്റയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന പി.ബിജു സ്മാരക യൂത്ത് സെന്റര്‍.

കല്‍പറ്റ: ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് കെട്ടിടം(പി.ബിജു സ്മാരക യൂത്ത് സെന്റര്‍) 24നു വൈകുന്നേരം നാലിനു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി.ബിജുവിന്റെ ഫോട്ടോ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.സ്വരാജ് അനാച്ഛാദനം ചെയ്യും. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, പ്രസിഡന്റ് എസ്.സതീഷ്, ട്രഷറര്‍ എസ്.കെ.സജീഷ്, പി.ഗഗാറിന്‍, സി.കെ.ശശീന്ദ്രന്‍, ഓ.ആര്‍.കേളു തുടങ്ങിയവര്‍ പങ്കെടുക്കും. ടൗണില്‍ യുവജന റാലിയും നടത്തും. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ ആയിരിക്കെ മരിച്ച പി.ബിജുവിന്റെ സ്മരണാര്‍ഥമുള്ള ആദ്യ ജില്ലാ കമ്മിറ്റി ഓഫീസ് മന്ദിരമാണ് വയനാട്ടിലേത്. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍, പി.എസ്.സി ഹെല്‍പ് ഡെസ്‌ക്, റഫറന്‍സ് സംവിധാനത്തോടെയുള്ള ലൈബ്രറി, ഡോര്‍മിറ്ററി എന്നിവ കെട്ടിടത്തില്‍ ഉണ്ടാകും.

Leave a Reply

Your email address will not be published.

Social profiles