അധികൃതരുടെ അവഗണന; റോഡിലെ കുഴിയടച്ച് പൊലീസുകാര്‍

മാനന്തവാടി: സംസ്ഥാന ഹൈവേ റോഡ് കുണ്ടും കുഴിയുമായിട്ടും ബന്ധപ്പെട്ട അധികാരികള്‍ അറ്റകുറ്റ പ്രവൃത്തി നടത്താത്തതിനെ തുടര്‍ന്ന് പൊലീസ് രംഗത്തെത്തി കുഴികള്‍ അടച്ചു. മാനന്തവാടി ട്രാഫിക് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സംസ്ഥാന ഹൈവേയായ മാനന്തവാടി കോഴിക്കോട് റോഡിലെ കുഴികള്‍ അടച്ചത്. വലിയ കുഴികള്‍ രൂപപ്പെട്ട് വാഹനഗതാഗതം ഏറെ ദുഷ്‌ക്കരമാവുകയും, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ കുഴികളില്‍ വാഴ നട്ട് പ്രതിഷേധിക്കുകയും ചെയ്തിട്ടും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പോ മറ്റ് അധികാകാരികളോ റോഡിലെ കുഴികള്‍ അടക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ട്രാഫിക് പൊലീസ് മറ്റുള്ളവരുടെ സഹായത്തോടെ എല്‍.എഫ് യു.പി.സ്‌കൂള്‍ പരിസരത്തെ കുഴിയും, ട്രാഫിക് സ്റ്റേഷന്‍ പരിസരത്തെ കുഴിയുമാണ് താല്‍ക്കാലികമായി അടച്ചത്. നാട്ടുകാരുടെ സഹകരണത്തോടെയാണ് കുഴികള്‍ അടച്ചത്. ചെറ്റപ്പാലത്തെ യാര്‍ഡ് ഉടമ ബിജുവാണ് മെറ്റലും മറ്റ് സാമഗ്രികളും നല്‍കിയത്. എ.എസ്.ഐ പ്രകാശന്‍, എ.എസ്.ഐ ജോര്‍ജ്, ഡ്രൈവര്‍ ഷാജഹാന്‍, ഹോം ഗാര്‍ഡ് രാമചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വലിയ ഗര്‍ത്തങ്ങള്‍ കാരണം വാഹന ഗതാഗതം ഏറെ ദുഷ്‌ക്കരമായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles