അക്കാദമി സ്ഥാപക ദിനം ആചരിച്ചു

സ്ഥാപക ദിനത്തിന്റെ ഭാഗമായി വെങ്ങപ്പള്ളി അക്കാദമി കാമ്പസില്‍ മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി പതാക ഉയര്‍ത്തുന്നു.

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ 21-ാം സ്ഥാപക ദിനം വിവിധ കാമ്പസുകളില്‍ സമുചിതമായി ആചരിച്ചു. 2002 ആഗസ്റ്റ് 26നായിരുന്നു അക്കാദമിയുടെ തുടക്കം. 20 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് ആറു കാമ്പസുകളിലായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ അക്കാദമിയുടെ കീഴില്‍ പഠനം തുടരുന്നു. സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ കലാ സാഹിത്യ മത്സരങ്ങള്‍, മാഗസിന്‍ പ്രകാശനം, സന്ദേശ പ്രഭാഷണങ്ങള്‍ എന്നിവ നടന്നു. വാഫി കാമ്പസില്‍ മാനേജര്‍ എ.കെ സുലൈമാന്‍ മൗലവിയും, വാരാമ്പറ്റ സആദ കാമ്പസില്‍ പി.എ ആലി ഹാജിയും, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ പി. മോയി ഹാജിയും, പബ്ലിക് സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ താജ് മന്‍സൂറും, സുല്‍ത്താന്‍ ബത്തേരി മഹ്ദിയ്യ കാമ്പസില്‍ മുസ്തഫ ദാരിമിയും, കല്‍പ്പറ്റ വനിതാ കോളേജില്‍ ബഷീര്‍ അമ്പിലേരിയും പതാക ഉയര്‍ത്തി. വിവിധ സ്ഥാപനങ്ങളില്‍ ടി.കെ അബൂബക്കര്‍ മൗലവി, ഇബ്‌റാഹീം ഫൈസി പേരാല്‍, മുഹ്‌യുദ്ദീന്‍ കുട്ടി യമാനി, സുഹൈല്‍ വാഫി ചെന്നലോട്, ശൗക്കത്തലി മൗലവി വെള്ളമുണ്ട, എ.കെ സുലൈമാന്‍ മൗലവി എന്നിവര്‍ സ്ഥാപകദിന സന്ദേശം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles