തൃശിലേരിയില്‍ നാളെ കമ്പളനാട്ടി

കാട്ടിക്കുളം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തിരുനെല്ലി പഞ്ചായത്ത് നടപ്പിലാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കമ്പളനാട്ടി ഉത്സവം തൃശിലേരി പവര്‍ലൂം പാടശേഖരത്തില്‍ ഞായറാഴ്ച നടക്കും. സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്യും. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഊരുകളില്‍നിന്നും അയല്‍ക്കൂട്ടങ്ങളില്‍ നിന്നുമായി ഇരുന്നൂറോളം പേര്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles