നോമ്പ് പകരുന്നതു ത്യാഗത്തിന്റെ സന്ദേശം-ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ

ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ കമ്മിറ്റി ബത്തേരിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

ബത്തേരി: ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നോമ്പ് പകരുന്നതു ത്യാഗത്തിന്റെ സന്ദേശമാണെന്നും ഓരോ ചടങ്ങും ആഘോഷവും മാനവസൗഹാര്‍ദം ശക്തിപ്പെടുത്താന്‍ ഉതകുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശന്‍ മുഖ്യഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിണ്ടന്റ് ടി.പി.യൂനുസ് സന്ദേശം നല്‍കി. കെ.ജെ.ദേവസ്യ, സി.പി.വര്‍ഗീസ്, പി.എം.ജോയി, ബാബു കട്ടയാട്, എം.എ. അസൈനാര്‍, അലി അഷര്‍, മുനവര്‍, പി.കെ.സത്താര്‍, പി.വൈ.മത്തായി, പി.പി.അയ്യൂബ്, വിനയകുമാര്‍ അഴിപ്പുറത്ത്, പ്രഭാകരന്‍ നായര്‍, ഡോ.സലീം, ജിത്ത്, ഡോ.സതീഷ് നായ്ക് എന്നിവര്‍ പ്രസംഗിച്ചു. സി.കെ.സമീര്‍ സ്വാഗതവും ജലീല്‍ കണിയാമ്പറ്റ നന്ദിയും പറഞ്ഞു.
കല്‍പറ്റ: സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ പങ്കെടുപ്പിച്ച് നഗരസഭ ഇഫ്താര്‍ സംഗമം നടത്തി. അന്തര്‍ദേശീയ പരിശീലകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ റാഷിദ് ഗസാലി സന്ദേശം നല്‍കി. ചലച്ചിത്രതാരം അബൂ സലിം, ഡിവൈ.എസ്.പി എം.ഡി.സുനില്‍കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ.അബൂബക്കര്‍, പി.പി.ആലി, കെ.സുഗതന്‍, ദിനേശന്‍ മാസ്റ്റ, കെ.സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles