അമ്മസഹായം യു.പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു

വയനാട്ടിലെ തെക്കുംതറയിലുള്ള അമ്മസഹായം യു.പി.സ്‌കൂള്‍.

കല്‍പറ്റ-വയനാട്ടിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍പ്പെട്ട തെക്കുംതറയിലെ അമ്മസഹായം യു.പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീളുന്ന ആഘോഷത്തിന്റെ ഉദ്ഘാടനം നാളെ(26) ഉച്ചകഴിഞ്ഞു 2.30നു ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിക്കുമെന്നു സ്വാഗതസംഘം ഭാരവാഹികളായ പി.വി.നളിനി, പി.ഒ.ശ്രീധരന്‍, കെ.സത്യജിത്, കെ.പി.മോഹനന്‍, പി.സുനില്‍കുമാര്‍, പി.എ. സുനില്‍കുമാര്‍, എം.കെ.ഷാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1946ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് തെക്കുംതറയിലെ വിദ്യാലയം. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിയനും പ്രദേശത്തെ അധികാരിയുമായിരുന്ന പരേതനായ എ. കുഞ്ഞിരാമന്‍ നായര്‍ സ്വന്തം വീട്ടിലാണ് എല്‍.പി സ്‌കൂള്‍ ആരംഭിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ പഠിതാക്കളുള്ളത് അമ്മസഹായം സ്‌കൂളിലാണ്. ആഘോഷത്തിന്റെ ഭാഗമായി രണ്ടു ക്ലാസ് റൂമുകള്‍ സ്മാര്‍ട്ടാക്കും. കായിക പരിശീലന ക്യാമ്പുകള്‍, പൂര്‍വവിദ്യാര്‍ഥി സംഗമം തുടങ്ങിയവ നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles