അമ്മയും മകനും മരിച്ചനിലയില്‍

ശാന്ത, മഹേഷ്.

കല്‍പറ്റ-വയനാട്ടിലെ പൊഴുതന സുഗന്ധഗിരി അമ്പതേക്കറില്‍ അമ്മയെയും മകനെയും മരിച്ചനിലയില്‍ കണ്ടത്തി. അമ്പതേക്കറിലെ ബൊമ്മന്റെ ഭാര്യ ശാന്ത(62), മകന്‍ മഹേഷ് (32)എന്നിവരാണ് മരിച്ചത്. ശാന്തയുടെ മൃതദേഹം വീട്ടില്‍ നിലത്തും മഹേഷിന്റേത് കെട്ടിത്തൂങ്ങിയ നിലയിലുമായിരുന്നു.ശാന്തയുടെ മൃതദേഹത്തില്‍ മുറിവുകളുണ്ട്. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. രമേശ്, സുരേഷ്, കൃഷ്ണന്‍കുട്ടി എന്നിവരാണ് ശാന്തയുടെ മറ്റു മക്കള്‍.

Leave a Reply

Your email address will not be published.

Social profiles