സൗജന്യ പാല്‍ പരിശോധനാ ക്യാമ്പ്

കല്‍പറ്റ: ഓണക്കാലത്ത് പാലിന്റെ ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മായം കലര്‍ന്ന പാലിന്റെ വിപണനം തടയുന്നതിനുമായി ജില്ലാ ക്ഷീരവികസന വകുപ്പ് പ്രത്യേക പരിശോധന ക്യാമ്പ് സജ്ജമാക്കുന്നു. പരിശോധന ക്യാമ്പിന്റെയും ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനുളള മില്‍ക്ക് ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം സെപ്റ്റംബര്‍ 3ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിക്കും. ക്ഷീര വികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ഓഫീസില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എ. ഗീത മുഖ്യാതിഥിയാകും. സെപ്റ്റംബര്‍ 3 മുതല്‍ 7 വരെയാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ലാബില്‍ ഉപഭോക്താക്കള്‍ക്ക് പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിക്കാം. ഗുണനിലവാര പരിശോധനക്കായി കുറഞ്ഞത് 200 മില്ലി പാല്‍ സാമ്പിളെങ്കിലും കൊണ്ടു വരണമെന്നും പാക്കറ്റ്-പാല്‍ ആണെങ്കില്‍ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കുവാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 203093.

0Shares

Leave a Reply

Your email address will not be published.

Social profiles