വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയ കടുവ കുഞ്ഞിനെ തുറന്നു വിട്ടു

മീനങ്ങാടി: മൈലമ്പാടി മണ്ഡകവയലില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവ കുഞ്ഞിനെ തുറന്നു വിട്ടു. കടുവയെയും 2 കുഞ്ഞുങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാടുകയറ്റി. മുത്തങ്ങയില്‍ നിന്നെത്തിച്ച കുങ്കിയാനകളെ ഉപയോഗിച്ചായിരുന്നു വനംവകുപ്പിന്റെ നടപടികള്‍. ഇന്ന് രാവിലെയായിരുന്നു കടുവ കുഞ്ഞ് കൂട്ടില്‍ കുടുങ്ങിയത്. ഒരാഴ്ച്ചയായി മൈലംമ്പാടി, വാകേരി തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ കടുവ ഭീതി പരത്തിയിരുന്നു. ഇതേതുടര്‍ന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഒരു കടുവയും രണ്ടു കുഞ്ഞുങ്ങളുമായിരുന്നു സമീപത്തായി കാണപ്പെട്ടിരുന്നത്. ഇതില്‍ ഒരു കുഞ്ഞാണ് വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയത്. ഇതോടെ അമ്മ കടുവയും, മറ്റൊരു കടുവ കുഞ്ഞും കൂടിനു സമീപത്തായി നിലയുറപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കടുവ കുഞ്ഞിനെ കുങ്കിയാനകളെ ഉപയോഗിച്ച് തുറന്നു വിടാന്‍ വനംവകുപ്പ് തീരുമാനിച്ചത്. കടുവകള്‍ കാടുകയറിയതോടെ ആശ്വാസത്തിലായിരിക്കുകയാണ് പ്രദേശവാസികള്‍.

0Shares

Leave a Reply

Your email address will not be published.

Social profiles