സി.പി.ഐ നേതാവ് എ. ഭാസ്‌കരന്‍ അന്തരിച്ചു

സുല്‍ത്താന്‍ ബത്തേരി: സി.പി.ഐ സുല്‍ത്താന്‍ ബത്തേരി ലോക്കല്‍ മുന്‍ സെക്രട്ടറിയും ചെറുകിട വ്യവസായ അസോസിയേഷന്‍ വയനാട് ജില്ലാ സെക്രട്ടറിയുമായ കോട്ടക്കുന്ന് അട്ടിമറ്റം എ.ഭാസ്‌കരന്‍(63) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11നു സുല്‍ത്താന്‍ ബത്തേരി സി.എസ്.ഐ പള്ളി സെമിത്തേരിയില്‍. കോട്ടക്കുന്നിലെ ഭാസ്‌കര്‍ ആര്‍ട്‌സ് ഉടമയായ ഭാസ്‌കരന്‍ ബി.കെ.എം.യു സുല്‍ത്താന്‍ബത്തേരി താലൂക്ക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ മേരിയും സനീഷ്, സബിത എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
ഭാസ്‌കരന്റെ നിര്യാണത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സംസ്ഥാന സമിതിയംഗം പി.കെ.മൂര്‍ത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ സി.എസ്.സ്റ്റാന്‍ലി, ഇ.ജെ.ബാബു, ജില്ലാ കൗണ്‍സില്‍ അംഗം പി.എം.ജോയി തുടങ്ങിയവര്‍ അനുശോചിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles