കാനഞ്ചേരി പൈതൃക ഭവനം ഉദ്ഘാടനം ചെയ്തു

കാനഞ്ചേരി കോളനിയില്‍ പുതുതായി നിര്‍മ്മിച്ച പൈതൃക ഭവനം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി ഉദ്ഘാടനം ചെയ്യുന്നു

കണിയാമ്പറ്റ: പനമരം ബ്ലോക്ക് പഞ്ചായത്ത് 2021- 22 വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ച് കാനഞ്ചേരി കോളനിയില്‍ പുതുതായി നിര്‍മ്മിച്ച പൈതൃക ഭവനത്തിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ടി. മണി അധ്യക്ഷത വഹിച്ചു കാനഞ്ചേരി കോളനി കാരണവര്‍ നാരായണന്‍ കാനഞ്ചേരി വിളക്ക് തെളിയിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ കുഞ്ഞായിഷ, വാര്‍ഡ് വികസന സമിതി അംഗങ്ങളായ സൈതലവി, എകെ നിഷാദ് തിരുവാലപറ്റ, സാബു മാസ്റ്റര്‍, ഷംസു പാറക്കല്‍, സജി വട്ടമറ്റം, രവി കാനഞ്ചേരി, ഊരുമൂപ്പന്‍ അനന്തന്‍ കാനഞ്ചേരി സംസാരിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് 2021 -22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടോളം കോളനികളിലാണ് പൈതൃക ഭവനം നിര്‍മ്മിക്കുന്നത്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്. ഗോത്രവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ മുഴുവനും പൈതൃക ഭവനങ്ങളിലാണ് നടക്കുന്നത്. ഗോത്രസംസ്‌കൃതി നിലനിര്‍ത്താനും ഗോത്ര പാരമ്പര്യം നിലനിര്‍ത്തുന്നതിനും ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ പൈതൃക ഭവനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.

0Shares

Leave a Reply

Your email address will not be published.

Social profiles