സൗജന്യ മെഗാ നേത്ര ചികില്‍സാ ക്യാമ്പ് 10ന്

ബത്തേരി: ബത്തേരി ഹെല്‍ത്ത് വേവ് ഡയഗ്‌നോസ്റ്റിക്‌സ് ആന്റ് ലാബും, ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബും കോയമ്പത്തൂര്‍ അരവിന്ദ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഈ മാസം 10ന് അസംപ്ഷന്‍ സ്‌കൂളില്‍ സൗജന്യ മെഗാ നേത്ര ചികില്‍സാ ക്യാമ്പ് നടത്തും. പ്രവേശനം മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 500 പേര്‍ക്ക് മാത്രം. തിമിരം, ഗ്ലൂക്കോമ, മാലക്കണ്ണ്, കോങ്കണ്ണ്, ലോംങ് സൈറ്റ്, തുടങ്ങിയ രോഗങ്ങള്‍ക്ക് സൗജന്യ പരിശോധനയുണ്ടായിരിക്കും. കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്ന എല്ലാവര്‍ക്കും ഗുണമേന്മയുള്ള ഐഒഎല്‍ ലെന്‍സ്, ഓപ്പറേഷന്‍ മരുന്ന്, താമസ സൗകര്യം, പോയി വരാനുള്ള യാത്രാ ചെലവ് എന്നിവ സൗജന്യമായി ലഭിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാവരും ആധാര്‍ കാര്‍ഡിന്റെ കോപ്പി വേണമെന്നും അധികൃതര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles