വെള്ളമുണ്ട ഡിവിഷന്‍ വെല്‍ഫയര്‍ ഡസ്‌ക് പ്രവര്‍ത്തനം തുടങ്ങി

വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ വെല്‍ഫയര്‍ ഡസ്‌ക് ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശേരി നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: വയനാട് ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷനില്‍ വെല്‍ഫയര്‍ ഡസ്‌ക് പ്രവര്‍ത്തനം തുടങ്ങി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഡിവിഷന്‍ മെംബര്‍ ജൂനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലാണ് ഡസ്‌ക് പ്രവര്‍ത്തനം. ഡിവിഷനിലെ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനം എന്ന നിലയിലാണ് വെല്‍ഫെയര്‍ ഡസ്‌ക് വിഭാവനം ചെയ്തതെന്നു ജൂനൈദ് പറഞ്ഞു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയും ഹെല്‍പ്‌ലൈന്‍ നമ്പറിലൂടെയും പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശേരി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.എം.സുധാകരന്‍, എം.മോഹനകൃഷ്ണന്‍, എം.മിഥുന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles