കോവിഡാനന്തര മതപഠനം: മാനേജ്‌മെന്റുകള്‍ ജാഗ്രത പുലര്‍ത്തണം-റാഷിദ് ഗസാലി

കമ്പളക്കാട് റേഞ്ച് മദ്രസ മാനേജ്‌മെന്റ് സംഗമം എസ്.എം.എഫ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു.

കമ്പളക്കാട്: വിദ്യാര്‍ഥികളിലും സമൂഹത്തിലും കോവിഡ് സൃഷ്ടിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മതപഠന മേഖല കാര്യക്ഷമമാക്കാന്‍ മാനേജ്‌മെന്റുകള്‍ ജാഗ്രത പുലര്‍ത്തണമെന്നു പ്രമുഖ വാഗ്മി റാഷിദ് ഗസാലി കൂളിവയല്‍. കമ്പളക്കാട് റേഞ്ച് മദ്രസ മാനേജ്‌മെന്റ് സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധ്യാപനത്തിനു യോഗ്യരെ നിയമിക്കണമെന്നും ഭൗതിക സാഹചര്യങ്ങള്‍ ശാസ്്ത്രീയമായി മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എം.എഫ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. റേഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.സി.കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ടി.വി.അബ്ദുറഹ്‌മാന്‍ ഫൈസി പ്രാര്‍ഥനയ്്ക്കു നേതൃത്വം നല്‍കി. മുഹമ്മദുകുട്ടി ഹസനി നസ്വീഹത്ത് നല്‍കി. മുഫത്തിശ് പി.സി.മൊയ്തു ദാരിമി, പി.സി.ഇബ്രാഹിം ഹാജി, പി.ടി.അഷ്‌റഫ്, നവാസ് ദാരിമി, പി.ഇബ്രാഹിം മുസ്‌ലിയാര്‍, പി.ജാബിര്‍, അബൂട്ടി മാസ്റ്റര്‍, അമ്മദ് ചോലേരി, എം.കെ.ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. റേഞ്ച് സെക്രട്ടറി സി.പി.ഹാരിസ് ബാഖവി സ്വാഗതവും മാനേജ്‌മെന്റ് അസോസിയേഷന്‍ ട്രഷറര്‍ ഇ.ടി.ഹംസ ഹാജി നന്ദിയും പറഞ്ഞു. റേഞ്ച് പരിധിയിലെ 16 മദ്രസ-മഹല്ല് ഭാരവാഹികളും സ്വദ്ര്‍ മുഅല്ലിംകളും പങ്കെടുത്തു.
പടം- കമ്പളക്കാട് റേഞ്ച് മദ്രസ മാനേജ്‌മെന്റ് സംഗമം എസ്.എം.എഫ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published.

Social profiles