പെസഹ തിരുനാള്‍: വൈദികര്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തി

കല്‍പറ്റ തിരുഹൃദയ ദേവാലയത്തില്‍ നടന്ന കാല്‍കഴുകള്‍ ശുശ്രൂഷ.

കല്‍പറ്റ: യേശുദേവന്റെ അന്ത്യാത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെയും ഓര്‍മ പുതുക്കി ക്രൈസ്തവ സമൂഹം പെസഹ തിരുനാള്‍ ആചരിച്ചു. ദേവാലയങ്ങളില്‍ വൈദികര്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി.
മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫോറോന ദേവാലയത്തില്‍ ഫാ.ജോസ് തേക്കനാടി, കല്‍പറ്റ തിരുഹൃദയ ദേവാലയത്തില്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട്, മരകാവ് സെന്റ് തോമസ് ദേവാലയത്തില്‍ ഫാ.സജി പുതുക്കുളങ്ങര, ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഫാ.പോള്‍ എടയക്കൊണ്ടാട്ട്, പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഫാ.ജെയ്‌സ് പൂതക്കുഴി, പുല്‍പള്ളി തിരുഹൃദയ ദേവാലയത്തില്‍ ഫാ.ജോര്‍ജ് ആലുക്ക, കബനിഗിരി സെന്റ് മേരീസ് ദേവാലയത്തില്‍ ഫാ.സെബാസ്റ്റ്യന്‍ ഏലംകുന്നേല്‍, ശിശുമല ഉണ്ണീശോ ദേവാലയത്തില്‍ ഫാ.ജോസ് കൊട്ടാരം, അമരക്കുനി സെന്റ് ജൂഡ്‌സ് പള്ളിയില്‍ ഫാ.തോമസ് ഒറ്റപ്ലാക്കല്‍, പട്ടാണിക്കുപ്പ് ഉണ്ണീശോ പള്ളിയില്‍ ഫാ.സിബിച്ചന്‍ ചേലയ്ക്കാപ്പള്ളി, മരക്കടവ് സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഫാ.സാന്റോ അമ്പലത്തറ, അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍സ് ദേവാലയത്തില്‍ ഫാ.ചാക്കോ മേപ്പുറത്ത്, തേനേരി ഫാത്തിമ മാതാ ദേവാലയത്തില്‍ ഫാ. ജയിംസ് കുന്നത്തേട്ട് എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Social profiles