തിരുനെല്ലിയില്‍ കുളത്തില്‍ വിണ കാട്ടാനയെ രക്ഷപ്പെടുത്തി

വയനാട്ടിലെ തിരുനെല്ലി ബ്രഹ്‌മഗിരി എ എസ്റ്റേറ്റിലെ കുളത്തില്‍ വീണ കാട്ടാന.

മാനന്തവാടി: തിരുനെല്ലി ബ്രഹ്‌മഗിരി എ എസ്റ്റേറ്റിലെ കുളത്തില്‍ വീണ കാട്ടാനയെ നാട്ടുകാരുടെ സഹായത്തോടെ വനപാലകര്‍ രക്ഷപ്പെടുത്തി. അഞ്ചു വയസ്സ് മതിക്കുന്ന ആന ബുധനാഴ്ച രാത്രിയാണ് കുളത്തില്‍ വീണത്. വ്യാഴാഴ്ച പകല്‍ കുളത്തിനു പുറത്തേക്കു ചാല്‍ കീറിയാണ് ആനയെ രക്ഷിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം.വി.ജയപ്രസാദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ.സുരേന്ദ്രന്‍, കെ.രമേശന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഡി.ആര്‍.പ്രപഞ്ച്, വാച്ചര്‍മാരായ പി.വിജയന്‍, കെ.എം.മേഘ, പി.സിന്ധു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ബിജു കിഴക്കേടം

Leave a Reply

Your email address will not be published.

Social profiles