മാനന്തവാടി റീ സര്‍വേ സൂപ്രണ്ട് ഓഫീസ് അവശനിലയില്‍;
മാറ്റി സ്ഥാപിക്കാന്‍ നീക്കമില്ല

മാനന്തവാടി റീ സര്‍വേ സൂപ്രണ്ട് ഓഫീസ്.

മാനന്തവാടി: മാനന്തവാടി റീ സര്‍വേ സൂപ്രണ്ട് ഓഫീസ് അവശനിലയില്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള മാനന്തവാടി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ മൂന്നാം നിലയിലുള്ള ഓഫീസ് ജീര്‍ണാവസ്ഥയിലാണ്. പരിമിതമാണ് ഇവിടെ സൗകര്യങ്ങളും. ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ 47 ജീവനക്കാരാണ് ഓഫീസില്‍. കാര്യാലയം സൗകര്യമുള്ളും സുരക്ഷിതവുമായ കെട്ടിടത്തിലേക്കു മാറ്റണമെന്ന ഇവരുടെ ആവശ്യത്തിനു അധികാരികള്‍ കാതുകൊടുക്കുന്നില്ല. ഭൂരേഖകള്‍ ഡിജിറ്റല്‍ സംവിധാനത്തിലാക്കുന്ന ജില്ലാ നോഡല്‍ ഓഫീസുമാണ് ഈ കാര്യാലയം. ഇടിഞ്ഞുവീഴാറായതും ചോര്‍ന്നൊലിക്കുന്നതുമായ ഇടുങ്ങിയ മുറിയിലാണ് ഫയലുകള്‍ സൂക്ഷിക്കുന്നത്. ഡ്രോണ്‍ സര്‍വേ ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കുള്ള ആധുനിക ഉപകരങ്ങള്‍ ഓഫീസിലെ ശൗചാലയത്തിലാണ് വെച്ചിരിക്കുന്നത്. ഡിജിറ്റല്‍ സര്‍വേയ്ക്കു അപേക്ഷിക്കാനെത്തുന്നവര്‍ക്കു ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ ബസ്‌സ്റ്റാന്‍ഡ് കെട്ടിടത്തിലെ മറ്റൊരു മുറിയാണ് നിലവില്‍ ഉപയോഗിക്കുന്നത്.ഓഫീസ് മാറ്റിസ്ഥാപിക്കുന്നതില്‍ അധികാരികള്‍ കാട്ടുന്ന വിമുഖത ദൗര്‍ഭാഗ്യകരമാണെന്നു മാനന്തവാടിയിലെ
പൊതുപ്രവര്‍ത്തകന്‍ കെ.ജയേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles