ഫോട്ടോ വണ്ടി മാനന്തവാടിയില്‍ പര്യടനം നടത്തി

ഫോട്ടോ വണ്ടി പര്യടനത്തിന്റെ ഭാഗമായ പ്രദര്‍ശനം മാനന്തവാടിയില്‍ ഒളിംപ്യന്‍ മഞ്ജിമ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: കേരള കായിക ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തിയ ചിത്രങ്ങളുമായി ഫോട്ടോ വണ്ടി വയനാട്ടില്‍ പര്യടനം നടത്തി. പ്രഥമ കേരള ഗെയിംസിനോടുബന്ധിച്ചു കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തക യൂനിയന്‍, കേരള ഒളിംപിക്‌സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഫോട്ടോ വണ്ടി പര്യടനം. 16നു പി.ടി.ഉഷയുടെ നാടായ പയ്യോളിയിലായിരുന്നു പര്യടനത്തിനു തുടക്കം. 28നു തിരുവനന്തപുരത്താണ് സമാപനം. ജില്ലയില്‍ മാനന്തവാടിയിലായിരുന്നു ആദ്യ പര്യടനം. സിഡ്‌നി ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത വയനാട് സ്വദേശിനി മഞ്ജിമ കുര്യാക്കോസ് ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. രാജ്യം കായികരംഗത്ത് പുരോഗതിയിലാണെന്നും കഠിനാധ്വാനത്തിലൂുടെ മാത്രമേ കായിക രംഗത്ത് നേട്ടങ്ങള്‍ കൊയ്യാനാകൂവെന്നും അവര്‍ പറഞ്ഞു. നഗരസഭാധ്യക്ഷ സി.കെ.രത്‌നവല്ലി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സല്‍ പി.വി.എസ്.മൂസ, കൗണ്‍സിലര്‍മാരായ വിപിന്‍ വേണുഗോപാല്‍, ജേക്കബ് സെബാസ്റ്റ്യന്‍, മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ഉസ്മാന്‍, മാനന്തവാടി പ്രസ് ക്ലബ് ഭാരവാഹികളായ അബ്ദുല്ല പള്ളിയില്‍, ലത്തീഫ് പടയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles