സന്തോഷ് ട്രോഫി: പശ്ചിമ ബംഗാളിനെ വീഴ്ത്തി കേരളം

മലപ്പുറം: മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ കരുത്തരായ പശ്ചിമ ബംഗാളിനെ കേരളം വീഴ്ത്തി. എതിരില്ലാത്ത രണ്ടു ഗോളിനാണ് കേരളത്തിന്റെ വിജയം. മത്സരത്തിന്റെ രണ്ടാംപകുതിയില്‍ പകരക്കാരാണ് ബംഗാള്‍ വല ചലിപ്പിച്ചത്. കളി തീരാന്‍ അഞ്ചു മിനിറ്റ് ബാക്കിനില്‍ക്കെയാണ് കേരളം ആദ്യ ഗോള്‍ നേടിയത്. ഇഞ്ചറി ടൈമില്‍ സമനില പിടിക്കാന്‍ ബംഗാള്‍ കഠിനാധ്വാനം ചെയ്യുന്നതിനിടെ കേരളം വീണ്ടും ലക്ഷ്യം കണ്ടു.

Leave a Reply

Your email address will not be published.

Social profiles