‘വിവാദങ്ങളുടെ പേരില്‍ സാമൂഹിക സൗഹാര്‍ദം തകര്‍ക്കരുത്’

കല്‍പ്പറ്റ അസ്ഹര്‍ കോളജില്‍ നടന്ന ജില്ലാ ഇഫ്താര്‍ സംഗമം കെ എന്‍ എം സെക്രട്ടറി സയ്യിദ് അലി സ്വലാഹി ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: സാമുദായിക സൗഹാര്‍ദം തകര്‍കാന്‍കാരണമാവുന്ന വിവാദ പ്രസ്താവനകളില്‍ ഇല്ലാതിരിക്കാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഐ എസ് എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സാമൂഹിക രാഷ്ട്രീയ മേഖലയില്‍ വര്‍ധിച്ചുവരുന്ന ജീര്‍ണതകള്‍ക്കെതിരെ ശക്തമായ പ്രബോധന പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചു. കല്‍പ്പറ്റ അസ്ഹര്‍ കോളജില്‍ നടന്ന ജില്ലാ ഇഫ്താര്‍ സംഗമം കെ എന്‍ എം സെക്രട്ടറി സയ്യിദ് അലി സ്വലാഹി ഉദ്ഘാടനം ചെയ്തു. എ.പി സ്വാലിഹ് പിണങ്ങോട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് റിയാസ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാന്‍ബക്കര്‍ പിണങ്ങോട് സ്വാഗതം പറഞ്ഞു. റഫീഖ് കല്‍പ്പറ്റ, ഡോ.അഫ്‌സല്‍, തന്‍സീര്‍ സി.കെ, ഫവാസ് മേപ്പാടി, ജംഷീദ് കല്ലൂരില്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles