തോട്ടം തൊഴിലാളി ഫെഡറേഷന്‍ കലക്ടറേറ്റ് മാര്‍ച്ച് ഇന്ന്

കല്‍പറ്റ: തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കേണ്ട കാലാവധി അവസാനിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കൂലി പുതുക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തോട്ടം തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) ഇന്ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. കൂലി പുതുക്കേണ്ട കാലാവധി 2021 ഡിസംബറില്‍ കഴിഞ്ഞിട്ടും കൂലി പുതുക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തൊഴിലാളികളുടെ കൂലി 700 രൂപയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരപരിപാടികളുടെ തുടക്കമായാണ് കലക്ടറേറ്റ് മാര്‍ച്ച്. എസ്.ടി.യു സംസ്ഥാന സെക്രട്ടറി യു പോക്കര്‍ ഉദ്ഘാടനം ചെയ്യും. മുസ്്‌ലിം ലീഗിന്റെയും എസ്.ടി.യുവിന്റെയും ജില്ലാ മണ്ഡലം നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് പി.വി കുഞ്ഞിമുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഹംസ എന്നിവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles