ലഹരി വിരുദ്ധ ജനകീയ സംഗമവും റാലിയും സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ജനകീയ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ നിർവഹിക്കുന്നു.

ചീക്കല്ലൂർ: കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ 3, 18 വാർഡുകൾ സംയുക്തമായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനകീയ സംഗമവും റാലിയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് വകുപ്പ് പ്രിവന്റീവ് ഓഫീസർ വി.ആർ ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. കമ്പളക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.വി.അജീഷ് മുഖ്യാതിഥിയായി. വാർഡ് മെമ്പർ എ.വി സുജേഷ് കുമാർ അധ്യക്ഷത വഹിച്ചു. മൂന്നാം വാർഡ് മെമ്പർ ടി.കെ സരിത, കുടുംബശ്രീ ഭാരവാഹികളായ കാർത്ത്യായനി ചന്ദ്രൻ, സൗമ്യ സുജേഷ്, സഫിയ മുഹമ്മദ്, നിർമല തങ്കച്ചൻ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മോഹനൻ , വാർഡ് വികസന സമിതി കൺവീനർമാരായ എം. ശിവൻ പിള്ള , വി.എസ്സ് വർഗ്ഗീസ് ആരോഗ്യ പ്രവർത്തക ഐശ്വര്യ തുടങ്ങിയവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles