വാളാരംകുന്ന് കോളനിപ്പാത സമര്‍പ്പണം;കോളനിക്കാര്‍ക്ക് നവ്യാനുഭവമായി

നരോക്കടവ്: വാളാരംകുന്ന് കോളനിപ്പാത സമര്‍പ്പണത്തോടനുബന്ധിച്ചു നടന്ന കുന്നുകയറ്റ മത്സരവും വികസന മധുര സംഗമവും മെഗാ അന്നദാന ചടങ്ങും കോളനിക്കാര്‍ക്ക് നവ്യാനുഭവമായി. കോളനിയിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ കുന്നുകയറ്റ മത്സരത്തില്‍ ഒന്നാമത് എത്തിയ കെ. അഭിജിത് എന്ന വിദ്യാര്‍ത്ഥിയാണ് നടപ്പാത റിബണ്‍ മുറിച്ച് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചത്. അതോടൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളും ഒന്നാം സ്ഥാനക്കാരന് നല്‍കി. കുന്നിനു മുകളിലെ 67 കുടുംബങ്ങളിലെ 400 ഓളം വരുന്ന മുഴുവന്‍ ആളുകള്‍ക്കും പരിസര പ്രദേശത്തുകാര്‍ക്കും ചിക്കന്‍ ബിരിയാണിയും മധുരവും വിതരണം ചെയ്തു കൊണ്ട് നടത്തിയ വികസന മധുര സംഗമം വേറിട്ടതും ആദ്യത്തേതുമായ അനുഭവമായിരുന്നു കോളനിക്കാര്‍ക്ക്. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന വികസന മധുരം സംഗമം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശാരദ അത്തിമറ്റം അധ്യക്ഷത വഹിച്ചു. അമ്പിളി ഇ.ബി, സിസിലി കെ, ബിന്ദു സി, ലീല ദേവി, മിഥുന്‍ മുണ്ടക്കല്‍, സരോജിനി കെ, ഷിജി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles