ലഹരിമുക്ത കേരളം കാമ്പയിന്‍ ഉദ്ഘാടനം

പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘ലഹരി മുക്ത കേരളം’ കാമ്പയിന്‍ ഒന്നാംഘട്ടം വാര്‍ഡ് മെംബര്‍ ജോസ് നെല്ലേടം ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി: മയക്കുമരുന്നിനെതിരേ ജനകീയ പ്രതിരോധം ഉയര്‍ത്തുന്നതിനു സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ലഹരി മുക്ത കേരളം’ കാമ്പയിന്‍ ഒന്നാംഘട്ടം പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഡ് മെംബര്‍ ജോസ് നെല്ലേടം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി.ജി. ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സുധ നടരാജന്‍, പി.പി. ജോണ്‍, ജോണി പുത്തന്‍കണ്ടത്തില്‍, വിജേഷ്, വിഷ്ണു, മനോജ്, പ്രിന്‍സിപ്പല്‍ ടി.എം. ബിജു, ഹെഡ്മാസ്റ്റര്‍ ഷാജി പുല്‍പ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles