പി.കെ.സുരേഷ് ബ്രഹ്ഗിരി സൊസൈറ്റി ചെയര്‍മാന്‍

ബ്രഹ്‌മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ പി.കൃഷ്ണപ്രസാദിനു ഒ.ആര്‍.കേളു എം.എല്‍.എ മെമന്റോ നല്‍കുന്നു.

കല്‍പറ്റ: ബ്രഹ്‌മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാനായി പി.കെ.സുരേഷിനെ തെരഞ്ഞെടുത്തു. കെ.എം.ഫ്രാന്‍സിസ്, ഡോ.അമ്പി ചിറയില്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരാണ്. സി.പി.എം വയനാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയുമാണ് സുരേഷ്. കഴിഞ്ഞ ദിവസം മീനങ്ങാടി ക്ഷീര സംഘം ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലായിരുന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്.ബാബുരാജ് നിയമാവലി ഭേദഗതിയും പ്രവര്‍ത്തന റിപ്പോര്‍ട്ടും ഡയറക്ടര്‍ ബോര്‍ഡ് അംഗം സുരേഷ് താളൂര്‍ വിടവാങ്ങല്‍ പ്രമേയവും അവതരിപ്പിച്ചു. സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ പി.കൃഷ്ണപ്രസാദിനു ഒ.ആര്‍.കേളു എം.എല്‍.എ മെമന്റോ നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles