മുഖ്യമന്ത്രിക്ക് 1,000 തുറന്ന കത്തുകള്‍

മൂലങ്കാവ്: തെരുവുനായ ശല്യം, വന്യമൃഗ ശല്യം, ദേശീയപാതയിലെ രാത്രിയാത്ര നിയന്ത്രണം എന്നിവയ്ക്കു സത്വര പരിഹാരം ആവശ്യപ്പെട്ട് എകെസിസി, കെസിവൈഎം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മുഖ്യമന്ത്രിക്ക് 1,000 തുറന്ന കത്തുകള്‍ അയച്ചു.
വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ശല്യം മൂലങ്കാവിലും സമീപങ്ങളിലും ജനങ്ങളുടെ സൈ്വരം കെടുത്തുകയാണ്. കുട്ടികളും സ്ത്രീകളും ഭയത്തോടെയാണ് വീടിനു പുറത്തു സഞ്ചരിക്കുന്നത്. വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നതു ശാസ്ത്രീയ പദ്ധതികളിലൂടെ തടയണം. ദേശീയപാത 766ല്‍ വര്‍ഷങ്ങളായി തുടരുന്ന രാത്രി യാത്ര നിയന്ത്രണം ജനങ്ങള്‍ക്കു വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഉചിതമായ സ്ഥലത്തു സ്ഥിര നിര്‍മാണം നടത്തി ഗവ.മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും കത്തില്‍ പറയുന്നു. ഫാ.അനീഷ് കാട്ടാംകോട്ടില്‍ കത്തയയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഡേവി മാങ്കുഴ, ബാബു കുന്നത്തേട്ട്, മോളി മാമ്മൂട്ടില്‍, സ്റ്റീഫന്‍ അപ്പോഴിപ്പറമ്പില്‍, ക്ലമന്റ് കുഴികണ്ടത്തില്‍, തോമസ് പട്ടമന, സണ്ണി വിളകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles