കോവിഡ് നിയന്ത്രണം നീക്കിയെങ്കിലും മുതുമലയില്‍ ആനസവാരി ആരംഭിച്ചില്ല

മുതുമലയില്‍ ആനസവാരി നടക്കുന്ന സ്ഥലം വിജനമായ നിലയില്‍

ഗൂഡല്ലൂര്‍: കോവിഡ് നിയന്ത്രണം നീക്കിയെങ്കിലും മുതുമലയില്‍ ഇതുവരെ ആനസവാരി തുടങ്ങിയില്ല. സഞ്ചാരികള്‍ നിരാശരായി മടങ്ങുന്നു. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി ആനസവാരിയില്ല. മാസങ്ങള്‍ക്കുമുമ്പ് ആനസവാരി ആരംഭിക്കാന്‍ തീരുമാനമായെങ്കിലും വീണ്ടും കോവിഡ് വ്യാപനം കാരണം കുറഞ്ഞ ദിവസത്തിനുള്ളില്‍ നിര്‍ത്തിവെച്ചു. ഇപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയും സഞ്ചാരികളുടെ വരവ് കൂടുകയും ചെയ്തിട്ടും ആനസവാരി ഇല്ലാത്തതിനാല്‍ മുതുമലയില്‍ വരുന്നവര്‍ തിരിച്ചു പോകുകയാണ്. ചില സഞ്ചാരികള്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവ കേന്ദ്രത്തില്‍ പോയി ആന സവാരി നടത്തുകയാണ്. ആനസവാരി തുടങ്ങാത്ത വിവരം പലരും മുതുമലയില്‍ എത്തുമ്പോഴാണ് അറിയുന്നത്. ആനസവാരിക്കായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിനോദ സഞ്ചാരികള്‍ നിരാശയോടെ മടങ്ങുകയാണ്.
എല്ലാ നിയന്ത്രണങ്ങളും എടുത്ത സ്ഥിതിക്ക് വേഗത്തില്‍ ആനസവാരിതുടങ്ങണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. ഇപ്പോള്‍ മുതുമലയില്‍ എത്തുന്നവര്‍ക്ക് വാഹനത്തില്‍ ചുറ്റി കാണലും വളര്‍ത്തു ആനകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കാണുക മാത്രമാണ് ഇവിടെയുള്ളത്.

Leave a Reply

Your email address will not be published.

Social profiles