ഡബ്ല്യു.എം.ഒ റമസാന്‍ ക്യാമ്പയിന്‍: സമാപനവും, ദുആ സംഗമവും 25ന്

കല്‍പറ്റ: വയനാട് മുസ്‌ലിം യതീംഖാന (ഡബ്ല്യു.എം.ഒ) റമസാന്‍ ക്യാമ്പയിന്‍ സമാപനം 25ന് നടക്കും. ദുആ മജ്ലിസിന് പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്‍, യതീംഖാന വലിയ ഉസ്താദ് മുഹമ്മദ്കുട്ടി ഫൈസി, അല്ലാന വഫിയ്യ കോളജ് പ്രിന്‍സിപ്പാള്‍ എസ്. മുഹമ്മദ് ദാരിമി, ശരീഫാ ഫാത്തിമ ഖുര്‍ആന്‍ സെന്റര്‍ പ്രിന്‍സിപ്പാള്‍ ശബാന്‍ അലി നദ്വി, ഇമാം ഗസ്സാലി അക്കാദമി കമ്മിറ്റി അംഗം അബ്ദുല്ല ദാരിമി സംബന്ധിക്കും.
യതീംഖാന കമ്മിറ്റി ഭാരവാഹികളും വിവിധ വെല്‍ഫെയര്‍കമ്മിറ്റി സാരഥികളും, ജില്ലയിലെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും, പ്രവര്‍ത്തകരും ജില്ലയിലെ 300 മഹല്ലുകളില്‍ നിന്നുമുള്ള പ്രതിനിധികളും, ജില്ലക്ക് പുറത്തുള്ള നൂറോളം യതീംഖാനാ പ്രവര്‍ത്തകരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ക്യാമ്പയിനില്‍ സ്വരൂപിച്ച മഹല്ലുകളുടെ വിഹിതം സമാപന ദിവസം യതീംഖാനയില്‍ സ്വീകരിക്കും.
രണ്ട് വര്‍ഷത്തെ കോവിഡ് പ്രതിസന്ധിക്ക്ശേഷം മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഈ വര്‍ഷംകൂടുതല്‍ സജീവമായി റമസാന്‍ ക്യാമ്പയിന്‍ നടത്തി വരികയാണ്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് തുടങ്ങിയ ജില്ലകളിലും ബംഗലൂരു കേന്ദ്രീകരിച്ചും ക്യാമ്പയിന്‍ നടന്നുവരുന്നുണ്ട്.
വിവിധ വെല്‍ഫെയര്‍കമ്മിറ്റികളും ക്യാമ്പയിനില്‍ പങ്കാളികളാണ്. ഡബ്യൂ.എം. ഒ യുടെസംരക്ഷണത്തില്‍ കഴിയുന്ന ആയിരത്തി നാനൂറോളം വരുന്ന കുട്ടികളുടെയും ആറ് ദീനീ സ്ഥാപനങ്ങളുടെയും സ്ഥിരവരുമാനത്തിനായി കമ്പളക്കാട് നിര്‍മ്മിക്കുന്ന ഡബ്ലൂ.എം. ഒ ഷംസാദ കോംപ്ലക്സിന്റെ നിര്‍മ്മാണ ചിലവിലേക്കാണ് ഈ വര്‍ഷത്തെ റമസാന്‍ ക്യാമ്പയിനില്‍ സ്വരൂപിക്കുന്ന ഫണ്ട് വിനിയോഗിക്കുന്നത്.

Leave a Reply

Your email address will not be published.

Social profiles