സിവില്‍ സ്റ്റേഷന്‍ കാന്റീനിലെ വില വര്‍ദ്ധന: പ്രതിഷേധം

വില വര്‍ദ്ധനവിനെതിരെ കേരള എന്‍.ജി.ഒ അസോസിയേഷന്‍ നടത്തിയ ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: സിവില്‍ സ്റ്റേഷന്‍ കാന്റീനിലെ ഭക്ഷണ സാധനങ്ങളുടെ വില ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. യാതൊരു മാനദണ്ഡവുമില്ലാത്ത വില വര്‍ദ്ധനവ് അംഗീകരിക്കാനാവില്ല. കാന്റീന്‍ കമ്മിറ്റി തീരുമാനപ്രകാരം എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ വില നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നെഗോസിയേഷന്‍ നടപടികളൊന്നും സ്വീകരിക്കാതെയാണ് അന്യായമായ വില വര്‍ദ്ധനവ്. കേരളത്തില്‍ മറ്റ് ജില്ലകളിലെല്ലാം ന്യായമായ വിലയാണ് ഈടാക്കുന്നതെന്നും അതിന് അനുസൃതമായി വില കുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസ് ആവശ്യപ്പെട്ടു. കളക്ടറേറ്റിലും സിവില്‍ സ്റ്റേഷനിലെ മറ്റ് ഓഫീസുകളിലുമെത്തുന്ന സാധാരണക്കാര്‍ക്കും ന്യായമായ വിലക്ക് ഭക്ഷണം ലഭ്യമാക്കേണ്ട കാന്റീനിലെ വില നിര്‍ണ്ണയ വിഷയത്തില്‍ ഇടപെട്ട് അനുകൂല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ കളക്ടര്‍ക്ക് നിവേദനവും നല്‍കി. സി.ആര്‍ അഭിജിത്ത് അധ്യക്ഷത വഹിച്ചു. എം.ജി.അനില്‍കുമാര്‍, ഗ്ലോറിന്‍ സെക്വീര, സുഭാഷ്, റജീസ് കെ.തോമസ്, കെ.പി.പ്രതീപ, കെ.എം.ഏലിയാസ് പ്രസംഗിച്ചു. പ്രകടനത്തിന് ലിതിന്‍ മാത്യു, റഹ്‌മത്തുള്ള, പി.സെല്‍ജി, ജെയ്സണ്‍ തോമസ്, അബ്ദുള്‍ സലാം, പി.റീന, മനോജ്, ശാരിക സജീഷ്, മത്തായി നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Social profiles