ഹൈദരലി തങ്ങള്‍ അനുസ്മരണവും ഇഫ്താര്‍ മീറ്റും

യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് നേതൃസംഗമവും ഇഫ്താര്‍ മീറ്റും ഹൈദരലി തങ്ങള്‍ അനുസ്മരണവും സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്യുന്നു

കണിയാമ്പറ്റ: യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃസംഗമവും ഇഫ്താര്‍ മീറ്റും ഹൈദരലി തങ്ങള്‍ അനുസ്മരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ആദ്യ സെഷന്‍ കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി യൂസുഫ് ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി വെള്ളമുണ്ട മുഖ്യപ്രഭാഷണം നടത്തി. 2021-22 അധ്യയന വര്‍ഷത്തെ വിവിധ മത്സര പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. രണ്ടാം സെഷനില്‍ യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.പി നവാസ് നേതൃസംഗമ പ്രമേയ പ്രഭാഷണം നടത്തി .പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇബ്രാഹിം കടാംതോട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സി.ടി ഉനൈസ്, ജനറല്‍ സെക്രട്ടറി സി. ശിഹാബ് കഴിഞ്ഞ വര്‍ഷത്തെ വൈറ്റ്ഗാര്‍ഡ് കാപ്റ്റനേയും കോര്‍ഡിനേറ്ററേയും ആദരിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിജിയില്‍ ഒന്നാം റാങ്ക് നേടിയ തോപ്പില്‍ അനീസിനെ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ എം ഫൈസല്‍ ആദരിച്ചു. ഗഫൂര്‍ കാട്ടി, ഫസല്‍, സി.എച്ച്, ഗഫൂര്‍ പടിഞ്ഞാത്തറ, ജലീല്‍ മോയിന്‍, ജംഷീദ് കിഴക്കയില്‍, നിംഷാദ്, അസീസ് പള്ളിമുക്ക് സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ ഷാജി സ്വാഗതവും നുഹൈസ് അണിയേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles